സ്കൂളിലെ സ്കൌട്ട് ആന്‍ഡ് ഗൈഡ് ,നേച്ചര്‍, എസ്.പി.സി വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു . സ്കൂള്‍ അന്തരീക്ഷം പൂച്ചെടികള്‍ കൊണ്ട് മോടി പിടിപ്പിക്കുന്നതിനായാണ് ചെടികളുടെ ശേഖരണം നടത്തുന്നത് . ഇന്ന് കാലത്ത് നടന്ന ചെടികളുടെ ശേഖരണ ശ്രമത്തിനു നാടുകാരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു .തെച്ചി , മന്താരം ,ചെമ്പരത്തി തുടങ്ങി വിവിധ തരം ചെടികള്‍ സംഭാവനയായി ലഭിച്ചു .വിദ്യാര്‍ഥികളെ കൂടാതെ പോലീസുകാരും, അധ്യാപകരായ ശോഭ ടീച്ചര്‍ , സെല്‍വന്‍ മാസ്റ്റര്‍ , പി ടി ഐ വൈസ് പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവരും പങ്കെടുത്തു .
No comments:
Post a Comment