ഡയറ സ്ട്രീറ്റില്‍ കാമ്പയിന്‍ നടത്തുന്ന സ്കൌട്ട് അംഗങ്ങളും അദ്യാപകരും
മോയന്‍ ഗേള്‍സ് സ്കൂളിലെ സ്കൌട്ട് ആന്‍ഡ് ഗൈഡ് കമ്പനിയുടെ നേതൃത്വത്തില്‍ തൊട്ടടുത്ത ടയറ സ്ട്രീറ്റ് ദത്തെടുത്തു .പരിസ്ഥിതി സൌഹൃദ അന്തരീക്ഷം സ്കൂളില്‍ നിന്നും പരിസര പ്രദേശങ്ങളിലേക്ക് വ്യാപിപ്പികുന്നതിന്റെ ഭാഗമായാണ് ഈ സ്ട്രീറ്റില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം വാര്‍ഡ് മെബര്‍ നാസര്‍ ഉത്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് സൈമന് അധ്യക്ഷത വഹിച്ചു . സ്കൂള്‍ പ്രിന്‍സിപ്പല്‍ പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തി . എച് എം ലളിത , അഡി.എച് എം രാമചന്ദ്രന്‍ മാസ്റ്റര്‍ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ സംസാരിച്ചു .പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍ കയറി ശുചിത്വത്തെ കുറിച്ച് കാമ്പയിന്‍ നടത്തി .മുന്സിപല്‍ വണ്ടിയില്‍ കുടമണി ഘടിപിച്ചു നല്‍കി .
No comments:
Post a Comment